താങ്കളിൽ ഭയം ഇരച്ചു കയറിയ ഒരു സന്ദർഭം ഓർത്ത് നോക്കാമോ......❓

നിലാവ്

🎯🎯🎯🎯🎯🎯🎯

താങ്കളിൽ ഭയം ഇരച്ചു കയറിയ ഒരു സന്ദർഭം ഓർത്ത് നോക്കാമോ......❓

ഭയം 
വരാനിരിക്കുന്ന ഒരു കാര്യത്തിൽ നിരാശാജനകമായത് വന്നു ഭവിക്കുമെന്ന ആശങ്കയുടെ വളർച്ചയാണത്
....

നിരാശ...
ഭയം...
നഷ്ടബോധം....

ഇവയാൽ നിയന്ത്രിക്കപ്പെടുമ്പോൾനഷ്ടപ്പെടുന്നത് വിശ്വാസവും ആദർശവും.

നാളെയെയാണ് നമ്മൾ ഭയപ്പെടുന്നത്...

നമ്മൾ ഭയപ്പെട്ട് കഴിഞ്ഞുകൂടിയ നാളെകൾ നമ്മളെ വിട്ടുപിരിയുമ്പോൾ എന്താണ് സംഭവിച്ചത്❓


നമ്മൾ ഭയപ്പെട്ട നാളെയാണ് ഇന്ന്...

ഇന്നെങ്ങനെയുണ്ട്....❓

ഭയത്തെ അതിജീവിക്കാൻ നാം കരുത്തരാണെന്ന് പലതവണ തെളിയിച്ച് കഴിഞ്ഞു.....


അത് സ്വന്തത്തെ ബോധ്യപ്പെടുത്താനോ... അതിൽ നിന്ന് ഊർജ്ജം ഉൾകൊള്ളാനോ ശ്രമിച്ചില്ല....

ഭയത്തിന് പകരം നിർഭയത്വവും തിരിച്ചും നിറക്കപ്പെടുന്ന ചില സമയങ്ങളുണ്ട്....

ഇവ മാറി മാറി വരും...
ഇവ രണ്ടിനും സ്ഥിരതയില്ല ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്...

ഭയം വന്ന് മൂടുമ്പോൾ അതിൻ്റെ കാലയളവ് കഴിയും വരെ പ്രതീക്ഷയോടെ കടന്ന് പോവുക....

വാട്ടർ തീം പാർക്കിലെ റെയ്ഡിൽ ഭയത്തോടെ കയറുന്നു...

താഴെ ഇറങ്ങുമ്പോൾ ഭയത്തെ ആനന്ദം മറികടക്കും....

നിർഭയത്വത്തിന് ഒരന്ത്യമുണ്ട് അവിടെ മറ്റൊരു ഭയം തുടങ്ങും...

തികച്ചും യാദൃശ്ചികത നിറഞ്ഞ ചാക്രിയത്വത്തിൽ കറങ്ങാൻ കിടന്ന് കൊടുക്കുമ്പോൾ...

ഭയത്തിൻ്റെ കാഠിന്യം കുറക്കാൻ കഴിയും.

ചിന്തകളാണ്ഭ ഭയത്തേയും നിർഭയത്വത്തെയും നിർണ്ണയിക്കുന്നത്....

ഭയപ്പെടാതിരിക്കുക അതും കടന്ന് നിർഭയത്വത്തിൻ്റെ നാളുകൾ വരാനുണ്ട്...

എല്ലാം ഏറ്റെടുക്കുന്ന ഒരാളുണ്ട്...

അവനെ നാം ദൈവെന്ന്    വിളിക്കുന്നു....

വിശ്വാസം നൽകുന്ന ആശ്വാസം ചെറുതല്ല.....

🥏🥏🥏🥏🥏🥏🥏🥏

9495467259

Comments

Popular posts from this blog

ഫോൺ എടുക്കുമ്പോൾ

*അവസരങ്ങൾ കഴിഞ്ഞ് പോയിട്ടല്ല, ആരംഭദശയിലാണ് തിരിച്ചറിയേണ്ടത്.*