COUNSELING STEPS
COUNSELING STEPS
1. Welcom the client with a Small talk
a. acouainting
ആവശ്യത്തെ മുൻ നിർത്തിയുള്ള ബന്ധം നിലനിർത്തുക. ദുരുദ്ദേശങ്ങൾ ഒഴിവാക്കി വിഷയങ്ങൾക്ക് പരിഹാരത്തിനായി ബന്ധം സ്ഥാപിക്കുക. ആദ്യ കാഴ്ചയിലുള്ള കാഴ്ച്ചപ്പാടാണ് യഥാർത്ഥ കാഴ്ചപ്പാട് രൂപീകരിക്കപ്പെടുന്നത്. ( The first impression is
the best impression) - ആരെയും ഒന്നര മിനുട്ട് 90 സെക്കന്റുകൾ 90 % മനസ്സിലാക്കുക.
b. Rapport building
ആശയ വിനിമയം എളുപ്പക്കാൻ വേണ്ടിയുള്ള ബന്ധമാണ് റാപ്പോ ബിൽഡിംഗ് . സാമൂഹീക വൈകാരിക സാനിധ്യം (Socio-emotional presents ) അവരുടെ സന്നദ്ധതയാണ് ആശയ വിനിമയത്തിൽ പ്രധാനം.
c. Shaking hands
ഉചിതമായിടത്ത് ഉചിതമായ രൂപത്തിൽ .മതം, സംസ്കാരം, വ്യക്തിയുടെ സ്വഭാവം സ്ഥാനം ഇതിനെ സ്വാധീനിക്കും.
d. Providing privacy
രഹസ്യസ്വഭാവം സ്വീകരിക്കൽ വിവരങ്ങൾ സൂക്ഷ്മതലത്തിൽ കിട്ടാനും കക്ഷിക്ക് വികാരങ്ങളെ പ്രകടിപ്പിക്കാൻ ആത്മവിശ്വാസം വളർത്താനും നല്ലതാണ്.
e. Smalltalk with the client
വിഷയത്തിലേക്ക് എത്തിച്ചേരും മുമ്പ് കുശലാന്വേഷണങ്ങൾ നടത്തുന്നത് തുറവിക്ക് നല്ലതാണ്. എന്നാൽ വിഷയത്തിലേക്ക് നേരിട്ട് കടക്കാനുള്ള ചോദ്യങ്ങൾ ചോദിച്ച് തുടങ്ങരുത്.
f.confidantiality
കക്ഷിതാക്പര്യം മുൻ നിറുത്തി പ്രശ്നങ്ങൾ തീർക്കുമെന്ന ഒരു ഉറപ്പ് നൽകലാണത് . കക്ഷിയുടെ ഗുണം തീർത്തും ആഗ്രഹിച്ചുള്ള മുന്നോട്ട് പോക്ക് ആവശ്യമാണ്.
g.time limit
സമയം നേരത്തെ നിശ്ചയിക്കണം എത്ര വേണമെന്ന് നിശ്ചയിക്കണം , അധികം സമയം വേണമെങ്കിൽ ഒരു Appointment കൂടി നൽകണം -
h. Previous Counseling
മുമ്പ് Counselling നടന്നിട്ടുണ്ടോ ?
ഈ വിഷയത്തിലോ വേറെ വിഷയത്തിലോ കൗൺസലിംഗ് ?
എന്താണ് യഥാർത്ഥത്തിൽ സംഭവിചത്?
i. Invitation to talk
വിഷയം പറയാൻ ക്ഷണിക്കുന്നു. വിഷയം പറയാൻ കാത്തിരിക്കുകയും കക്ഷി ഇവിടെ Tell me what is your problem ?
(എന്നോട് പറയൂ എന്താണ് താങ്കളുടെ പ്രശ്നം ) - എന്ന് ചോദിക്കാതെ what is that you would like Share with me ?
എന്താണ് താങ്കൾക്ക് എന്നോട് പങ്കു വെക്കാനുള്ളത്.
What are your concern that you would like to work on in this session ? ഈ സെഷനിൽ എന്ത് ചെയ്യാനാണ് തങ്കൾ ലക്ഷ്യമായി ഇഷ്ടപ്പെടുന്നത്? എന്നൊക്കെ ചോദിക്കാം -
2.OBSERVE THE BODY OF THE CLIENT
മനുഷ്യശരീരം ആശയ വിനിമയങ്ങളുടെ ഒരു വാഹനമാണ്. നാവ് നുണ പറഞ്ഞാലും ശരീരം നുണ പറയില്ല.
a. Body Speaks most
വാക്കും ഭാഷയുമില്ലാത്ത സ്വഭാവം പ്രകടിപ്പിക്കൽ ആണ് ശരീരത്തിന് . അതിനുണ പറയില്ല. 7% വാക്കും 38% ശബ്ദവിന്യാസവും 55% ശരീര ഭാഷയുംമാണ് വരിക.
b. The anconsious peeps through the body
മനസ്സിന്റെ ഒരെത്തിനോട്ടം ശരീരത്തിലൂടെ നടക്കുന്നതിനാൽ ശരീരം അതിനനുസരിച്ച് പ്രകടിപ്പിക്കും. 3 കാര്യങ്ങൾ ശരീര ഭാഷ ശ്രദ്ധിക്കുമ്പോൾ അടിസ്ഥാനമാക്കണം.
Clusture - ശരീര ഘടനയുടെ അവസ്ഥ
Context - സന്ദർഭങ്ങൾ
Culture - സംസ്കാരത്തിന്റെ ഭാഗമായി -
ജനിക്കുമ്പോൾ മനുഷ്യൻ ശാരീരികമായും മാനസീകമായും നഗ്നനാണ്, പിന്നീട് ശരീരം വസ്ത്രങ്ങൾ കൊണ്ടും മനസ്സ് മുൻധാരണ കൊണ്ടും മറക്കപ്പെടും. ശരീര ഭാഷയിലൂടെ ഈ മുഖം മൂടി നിലനിൽക്കുന്നതിന്ന് പകരം അഴിഞ്ഞു വീഴുന്നും
c. Displaced Activities
തന്റെ വികാരങ്ങളെ മറ്റൊന്നിലേക്ക് എത്തിക്കുന്നു. ഓഫീസർ അച്ഛനെ ചീത്ത പറഞ്ഞു, അചഛൻ അമ്മയെ അമ്മ അപ്പോൾ കുട്ടിയെ കൂട്ടി മുറ്റത്ത് കണ്ടനായയെ കല്ലെടുത്തെറിഞ്ഞു.
3. ATTEND TO THE CLIENT PHYSICALLY
Formalities കഴിഞ്ഞ് കാര്യത്തിലേക്ക് കടക്കുമ്പോൾ കൗൺസലർക്ക് ഉള്ള ഒരു പ്രധാന കടമ്പ അദ്ദേഹം client മായി ഉണ്ടാകേണ്ട ഒരു കണക്ഷനാണ്.
ആഘട്ടത്തിൽ രണ്ട് കാര്യങ്ങൾ നമുക്ക് ഉണ്ട് .
★ നല്ല ബന്ധം സ്ഥാപിക്കലും
★ കാര്യങ്ങൾ വ്യക്തമായി അറിയലും
കക്ഷിയുടെ നന്മ ആഗ്രഹിക്കുകയും അവരുടെ ആവശ്യങ്ങളിൽ ഊർജ്ജസ്വലമായി ഇടപെടലും വേണം.
a. Physical Attending
ആ സമയത്ത് spot ൽ ശ്രദ്ധയുണ്ടാവുക എന്നതാണ് Attending എന്ന് പറഞ്ഞാൽ. Attention ശ്രദ്ധ അല്ല Attending ശ്രദ്ധിച്ചു കൊണ്ടേ ഇരിക്കുക എന്നതാണ്. ചുറ്റുപാടുകളിലെ 100 കാര്യങ്ങളെ ചിന്തിക്കാതെ ശ്രദ്ധയെ ഒന്നിലേക്ക് കേന്ദ്രീകരിക്കുക അതാണ് വേണ്ടത്. തെരഞ്ഞെടുത്തതിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുക.കുറേ കാര്യങ്ങളിൽ നിന്ന് മാറി ഒരു കാര്യത്തിലേക്ക് ശ്രദ്ധിക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ ഉരുത്തിരിഞ്ഞ് വരാൻ കാരണമാവും, മാനസീകം ശാരീരികം എന്നിങ്ങനെ 2 തരത്തിൽ ശ്രദ്ധയുണ്ട്.
modalities of Physical attending
b. Distance
ഓരോ ശ്വാനൻമാർക്കും ഓരോ Area ഉള്ള പോലെ ഒരോ വ്യക്തികൾക്കും അവർ നിൽകുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും അവർക്ക് സ്വസ്ഥതയുള്ള ഒരോ Area ഉണ്ടാവും. അതിലേക്ക് ആർ കടന്നു വന്നാലും അസ്വസ്ഥത പൊങ്ങിവരും അത് ശ്രദ്ധിക്കണം . ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ അതിന് വ്യത്യാസം വരും.
c. Zone distance &
d. Squaring
അഭിമുഖമായി ഇരിക്കൽ പ്രധാനമാണ്. അങ്ങോട്ടും ഇങ്ങോട്ടും തെറ്റിയിരുന്നാൽ താത്പര്യമില്ലാത്ത പോലെ വിലയിരുത്തപ്പെടും. കൂട്ടത്തോടെയാണ് ഉള്ളതെങ്കിൽ വട്ടത്തിൽ ഇരുന്ന് എല്ലാവരിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണം ,
e. Eyeing
Eye contact നാണ് Eyeing എന്ന് പറയുന്നത്. Eyeing ലൂടെയാണ് client നമ്മെ വിലയിരുത്തുന്നത് ' 6 മുതൽ 8 വരെ കണ്ണിമവെട്ടലാണ് ഒരു മിനുട്ടിൽ നടക്കുക. Love's gaze വേറെയുണ്ട് അതിലേക്ക് വരാതിരിക്കാൻ ശ്രദ്ധിക്കണം. Client ന് ഉണ്ടാകുന്ന Physical defect ലേക്കോ beauti spots/attractive feature ലേക്കോ നോക്കുമ്പോൾ നമ്മൾ കക്ഷിയിലേക്കും കക്ഷിയുടെ ആവശ്യങ്ങളിലേക്കു മല്ല നോക്കുനത് .മറിച്ച് നമ്മുടെ താത്പര്യങ്ങളിലേക്കാണ് നാം ശ്രദ്ധിക്കുന്നത് എന്ന് വരും ഇത് അപകടകരമാണ്. നോട്ടത്തിൽ client അസ്വസ്ഥമാണെങ്കിൽ യോജിച്ച പ്രതികരണങ്ങൾ client ൽ നിന്ന് വന്നു ചേരില്ല.
f.Eyeing in Speaking and listening
കേൾക്കുമ്പോൾ , പറയുമ്പോൾ ഇങ്ങനെ 2 തരത്തിൽ നോട്ടം വരും. സംസാരിക്കുന്നതിനേക്കാൾ നല്ല രൂപത്തിൽ Eye contact കേൾക്കുമ്പോൾ ആവശ്യമാണ്. സംസാരിക്കുമ്പോൾ അയാൾ നമ്മുടെ സംസാരം ശ്രദ്ധിക്കുന്നതിനാൽ മുഖത്ത് നോക്കിയിരിക്കുന്നത് പ്രയാസമാകും. എന്നാൽ കേൾകുമ്പോൾ അവർക്കുള്ള മറുപടി അല്ലെങ്കിൽ Empathy നമ്മൾ നൽകുന്നത് കണ്ണിലൂടെയാകാൻ അവരെ അനാക്കിയിരിക്കൽ Eye contact ശരിയാക്കൽ ആവശ്യമാണ്. കാഴ്ചയിൽ മാന്യതയില്ലാത്ത തരത്തിലുള്ള നോട്ടവും ചീത്തയിൽ നിറഞ്ഞ വിചാരത്താലുളള നോട്ടവും പെട്ടന്ന് തിരിച്ചറിയിപ്പെടുന്നതും അവജ്ഞ ഉണ്ടാക്കുന്നതും മതിപ്പ് കളയുന്നതുമാണ്.
g. Eye blocking
കണ്ണ് ക്രമാതീതമായി അടച്ച് പിടിക്കുക. പകുതി അടച്ച് തല പിന്നിലോട്ട് ചരിച്ചിരിക്കുകയും ചെയ്യുന്നത് താൽപര്യ കുറവിനെ കുറിക്കുന്നു. അത് ആശയ വിനിമയം തടസ്സപ്പെടാൻ കാരണമാകുന്നു.
മൂന്ന് തരത്തിൽ നോട്ടം ഉണ്ട്
1 )Business Eyein
നെറ്റി രണ്ട് കണ്ണുകൾ എന്നിവ ഉൾപെടുത്തി നോക്കൽ വേണ്ട എന്ന് പറയാൻ ഇതാണ് നല്ലത്.
2) Social Eyeing
രണ്ട് കണ്ണും മൂക്കും ചേർന്നത്. ഇതും ആശയ വിനിമയത്തിന്ന് നല്ലതാണ്.
3) Intimate Eyeing
കണ്ണ് മുതൽ കാൽ വരെ നോക്കൽ ഇത് അത്രയും ബന്ധമുള്ളവരോടും (ഭർത്താവ് ഭാര്യയോടെന്ന പോലെയുള്ള നോട്ടമാണ്)
h. Open posture
കൈകാലുകൾ Cross ചെയ്ത് വെക്കുക എന്നത് Closed posture ന് ഉദാഹരണമാണ്. അതിൽ നിന്ന് മാറി കൈകാലുകൾ, നെഞ്ച് മുഖങ്ങൾ എന്നിവയൊക്കെ Open posture ൽ ആകുന്നത് ഒരു Open mind ന്റെ പ്രത്യേകതയാണ് .അത് സ്വീകരിക്കുമ്പോൾ കക്ഷിയും നമ്മളോട് മനസ്സ് തുറക്കും.
i. Leaning forward
തലയും പുറവും പിന്നിലേക്ക് നിരന്തരമായി ചാരുന്നത് നമ്മുടെ ക്ഷീണത്തെ വിളിച്ചോതുന്നു. എന്നാൽ മുന്നിലേക്ക് ചാഞ്ഞിരിക്കുന്നത് കൂടുതൽ ശ്രദ്ധയും പരിഗണനയും നൽകുന്ന ചിഹ്നമായി വിചാരിക്കും. എന്നാൽ അധികമായി മുന്നിലോട്ട് ചാഞ്ഞിരിക്കുന്നത് ശരിയല്ല.
j. Remining relatively relaxed
കോട്ടു വായിടുക, കൈ രണ്ടും കൂട്ടി വെച്ച് ഉയർത്തുക മുട്ടിൽ ഉരസുക , ഇങ്ങനെ അസ്വസ്ഥമാണ് എന്ന് തോന്നിക്കുന്നവ, ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. വേഗം പറഞ്ഞ് തുലക്ക് എന്ന് പറയുന്നതിന് തുല്യമാണ് ഇത്.
k. mirroring
ഒരേ ഭാഷ, നാട് സംസ്കാരം സ്വഭാവം എന്നിവയിലുള്ള ചേർച്ചയോ മാറ്റമോ ബാധിക്കാതെ നല്ല ഒരു Rapport രൂപീകരിക്കാൻ കഴിയണം.
I. Encouragement to talk
client നെ സംസാരിക്കാൻ പ്രേരിപ്പിക്കണം. client പെട്ടന്ന് സംധാരം നിർത്തി വികാര പ്രകടനത്തിലേക്ക് പോയാൽ തല കുലുക്കുക, മുന്നോട്ട് ചെരിഞ്ഞിരിക്കുക, ഇനി പറയുന്നത് പ്രാധാന്യമർഹിക്കുന്നതാണ് എന്ന രൂപേണ ചെറിയ ചലനങ്ങൾ ഉണ്ടാക്കുക. ഉം .... എന്ന് പറഞ്ഞ് പ്രധാന പോയിന്റ് ആവർത്തിക്കുക. അവസാനം പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കുക - ഇങ്ങനെ ചെറിയ ചെറിയ തന്ത്രങ്ങൾ നാം ചെയ്ത് നോക്കണം.
m. Initial Silence
മൗനം പരിചയ സമ്പത്തിന് ഉയർത്തും, ഒരു നല്ല ഉൾക്കാഴ്ചകൾ മൗനം കണക്ക് ലഭിക്കും. മൗനത്തെ കൂടുതൽ ചിന്തക്കും ഉപകരിക്കും. അടുത്ത ഒരു ഘട്ടം തുടങ്ങുന്നതിനും Counselor ക്ക് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ആലോചിക്കുന്നതിനും ചെറിയ സമയത്തെ മൗനം കൊണ്ട് സാധ്യമാണ്. ഇപ്പോൾ എന്ത് തോന്നുന്നു? എന്ന ചോദ്യത്തിലൂടെ ഇതിനെ തകർക്കാം. നിങ്ങൾ ഇപ്പോൾ എന്തോ ചിന്തിക്കുകയാണെന്ന് തോന്നുന്നു? അല്ലെങ്കിൽ അയാൾക്ക് ഘനമുള്ളതെന്തോ പറയാനുണ്ടാകും അതെങ്ങനെ പറയണമെന്ന് ചിന്തിക്കുകയാവാം. client silence പാലിക്കുമ്പോൾ Silence പാലിച്ച് ബഹുമാനിക്കണം.
n. Silence in the midde of the session
മൗനം വില കൂടിയ ഉൾകാഴ്ച നൽകും പ്രശ്നത്തെ ആഴത്തിൽ സമീപിക്കാനും ഒരു പുതിയ ഉൾകാഴ്ച രൂപീകരിക്കാനും നമുക്ക് ആ പ്രശ്നത്തോടുള്ള കാലപ്പാട് മാറ്റി എടുക്കാനും കഴിയും. ഇപ്പോഴത്തെ പ്രശ്നത്തിന് സാധ്യമാകുന്ന ഒരു പടികൂടി സ്വീകരിക്കാനും കഴിയും. തുടക്കത്തിലും മധ്യത്തിലും ഒക്കെ ഈ മൗനം ആവശ്യമായിരിക്കും.
4.LET THE CLIENT TELL THE STORY
client നെ ക്ഷണിക്കണം. Problem work out ചെയ്യാനുള്ള ധൈര്യം നൽകുക. ധൈര്യത്തോടെ ആ സാഹചര്യത്തെ മുന്നോട്ട് പോകാൻ പിന്തുണക്കുക,
a. Expressing
client തന്റെ കഥ പറയുന്നതിൽ തുടക്കം കുറിക്കുന്നു. അർദ്ധസത്യങ്ങൾ വഴിമാറ്റപ്പെടാൻ സാധ്യതയുള്ള യാഥാർത്ഥ്യങ്ങളെ യഥാർത്ഥ ലക്ഷ്യങ്ങളിൽ എത്തിക്കൂ,
b. Level of Expressing
*Ritual
സംസാരിക്കുന്ന വ്യക്തിയുടെ വ്യക്തിത്വത്തെ സ്പർശിക്കാതെ ആശംസാ രൂപത്തിൽ സ്വന്തം അനുഭവങ്ങളെ വിളിച്ച് പറയുന്ന അവസ്ഥ.
*Report
വസ്തുതകളെ റിപ്പോർട്ട് ചെയ്യുന്നു. ചരിത്രത്തെ, സംഭവങ്ങളെ എടുത്തു പറയുന്നു.
*judgement
യാഥാർത്ഥ്യങ്ങളെ കുറിച്ച് ധാരണ വെച്ച് സംസാരിക്കൽ . അവന്റെ അഭിരുചികളെയും മാനസീകമായ ബന്ധങ്ങളെയും നിലനിർത്തുന്നു.
*Feeling
വികാരങ്ങളെ കുറിച്ച് സംസാരിക്കും, ഓരോ വ്യക്തിക്കും വ്യത്യസ്തമായ വികാരങ്ങൾ നിലനിൽക്കും, feelings ലൂടെ ഒരാളെ അയാൾ പങ്കു വെക്കുന്നതിനേക്കാൾ വേഗത്തിൽ അറിയാൻ കഴിയും.
*Gut level
കുറഞ്ഞ എണ്ണം ആളുകൾ മാത്രമാണ് ഇതുള്ളത്. അയാളെ കുറിച്ച് മുഴുവൻ അയാൾ തുറന്ന് പറയുകയും ഇതി എല്ലാവർക്കും സാധ്യമല്ല. രഹസ്യവും വ്യക്തിപരവും എന്ന് വേർതിരിക്കാതെ കാര്യങ്ങൾ പറയും. ഒരു ഇന്റർപേഴ്സണൽ റിലേഷൻഷിപ്പ് നിലനിർത്തും ഇതൊരു ബുദ്ധിമുട്ടായി തീരും.
c. Types of problem Situation
*Experience
എന്താണോ സംഭവിച്ചത് എന്ന് client പറയുന്നോ അതാണ് Experience
*Affect
Feeling / Emotion എന്താണൊ Exprience/ behavior മൂലം ലഭിച്ചത് അതാണ് Affect- Eg : Angry
*Behaviour
Happen + Feelings + reaction പ്രതികരണങ്ങൾ കൊണ്ടാണ് സ്വഭാവം രൂപികരിക്കപ്പെടുന്നത്.
d. Listening
client പറയുന്നത് കേൾക്കാൻ ഒന്നും വിട്ടു പോകാതെ ശ്രദ്ധിക്കണം - hearing എന്നാൽ ധാരാളം ശബ്ദങ്ങളുടെ സമിശ്രമായ കേൾവി എന്നാണ്. എന്നാൽ Listening ശബ്ദങ്ങൾ വിവേചിച്ചറിയാനും അതിന്റെ അർത്ഥങ്ങളെ ചിന്തിക്കാനും അതിലുപരി അവയെ വെണ്ട വിധത്തിൽ ഓർക്കാനും കഴിയുകയാണ്.
kinds of listening
a .Fake listening
കേൾക്കുന്ന പോലെ അഭിനയിക്കുകയും - I understand - That is realy interesting - എന്നൊക്കെ പറയുക എന്നാൽ കേട്ടത് Recall ചെയ്യാൻ കഴിയാതിരിക്കുക. കേട്ടതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാതിരിക്കുക എന്നിവ Fake Listening ആണ് .
b.Partial listening
സന്ദർഭം മനസ്സിലാക്കി പക്ഷേ മുഴുവൻ കേൾക്കാത്തതിനാൽ ശരിയായ കൗൺ സെലിംഗ് നടന്നില്ല. പ്രശനങ്ങളെ കണ്ടെത്തി പരിഹാരത്തെ കണ്ടെത്തേണ്ട ഘടകങ്ങളെ തിരിച്ചറിയൽ അസാധ്യമായി തീരും.
c.Selective listening
പ്രശ്നത്തെ നേരത്തെ വിലയിരുത്തുകയും അതുമായി ബന്ധപ്പെട്ടത് മാത്രം കേൾക്കുകയും ചെയ്യുന്നതാണ് Selective listening ഇത് problem solution ന്റെ ചില ഏരിയകൾ വിട്ട് പോകാൻ ഇത് കാരണമാകുന്നു.
d. Projective listening
ചിലതിന്ന് പ്രാധാന്യം നൽകി അല്ലെങ്കിൽ ചിലർക്ക് പ്രാധാന്യം നൽകിയുള്ള കേൾവി താത്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും മുഴുവൻ പേരെയും മുഴുവനായും കേൾക്കുക എന്നത് കൗൺ സെലർക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും.
e.Filter listening
ഒരു പ്രത്യേക Angle ൽ മാത്രം കേൾക്കുന്നു. മുൻധാരണകൾ വെച്ച് വ്യക്തി കുടുംബം സമൂഹം സംസ്കാരം എന്നിവ പരിഗണിച്ച് ആവശ്യമായത് അരിചെടുത്ത് ദൂരെ കളയുന്നു ഇത് നല്ല പ്രവണതയല്ല.
f.Total Iistening
client മുഴുവൻ പ്രശ്നങ്ങളും നമുക്ക് ചൊരിഞ്ഞ് തരും മുഴുവൻ കേൾക്കുക പ്രധാനമാണ് ഇത്. ഒരു ആന്തരിക രൂപം പ്രശ്നത്തെ സംബന്ധിച്ച് ഉണ്ടാക്കിത്തരും client നോട് മനസ്സിലാക്കിയ രൂപത്തിൽ സംസാരിക്കാൻ കഴിയും,
e. reason for inadequate listening
മുഴുവനായ കേൾവി ചിലർക്ക് മാത്രം കിട്ടുന്ന ഒരു വരമാണ്. ചിലർക്ക് ജന്മ സിദ്ധിയും ചിലർക്ക് കർമ്മ സിദ്ധിയുമായിരിക്കും. പ്രചോദനങ്ങളും പ്രയത്നവുമാണ് നമുക്ക് കഴിവ് നേടിത്തരുന്നത്. വ്യത്യസ്ത കാര്യങ്ങൾ നമ്മുടെ നല്ല കേൾവിയെ തടസ്സപ്പെടുത്തും
Phisical tiredness
(ശാരീരിക ക്ഷീണം )
Preoccupation
വ്യഗ്രത / ചിന്തകൾ
Attraction
വശ്യത / ആകർഷകത്വം
Distraction
അസ്വസ്ഥത / പതറിപ്പോകൽ
Similarities of problems
പ്രശ്നങ്ങളുടെ സാമ്യത
Dissimilarities of
problems
പ്രശ്നങ്ങളുടെ സാമ്യത ഇല്ലായ്മ
Overegerness
ഔത്സുക്യം | ആകാംക്ഷ
5. REFLECT THE CONTENT OF WHAT THE CLIENT SAID
You Say.........
Client നെ ശ്രദ്ധിച്ച് കേട്ടതിന്റെ ഫലമായി കഥയുടെ ഭാഗങ്ങൾ തിരിച്ച് പറഞ്ഞ് നൽകാൻ കഴിയണം. ആദ്യത്തെ പ്രതികരണം
-Ve/ +ve ആണോ എന്നതിനെ ആശ്രയിച്ചാണ് client ന്റെ impression നിലകൊളളുന്നത്.
*കാര്യം മനസ്സിലായി എന്ന അറിയിക്കൽ
* അത് ക്രമത്തിൽ അടുക്കി വെക്കൽ അതിന്റെ കൂടെ സഞ്ചരിക്കൽ
* അവ്യക്തമായത് വ്യക്തമാക്കൽ
* Psychological attending തെളിയിക്കപ്പെടുന്ന രംഗമായിത്.
Responding
പ്രതികരണങ്ങൾ എപ്പോഴും ആവശ്യമില്ല. അവർക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനാവും പ്രശ്നങ്ങളുടെ പരിണിതികളിൽ നിന്ന് വിടുതൽ ചെയ്യുകയുമാണ് വേണ്ടത്. അവർ നിങ്ങളുടെ പ്രതികരണങ്ങൾക്ക് വേണ്ടി ദാഹിക്കുന്നവരല്ല അവർ മറിച്ച് അവർക്കെന്താണോ ആവശ്യം അതിലേക്ക് വിടുകയാണ് വേണ്ടത.
EISPU-Responses
E-Evaluating or Advising
I-Interpretive or Analysing
S-Supportive or Reassuring
P-Probing or Quastioning
U-Understanging or Par pharising response
E-Evaluating or Advising
ഒരാളെ ഉപദേശിക്കുകയോ താരുത്തുകയോ ധാർമ്മികതയാലേ ക്ക് ക്ഷണിക്കുകയോ ഒരു നിർദ്ദേശം നൽകുകയോ ചെയ്യുമ്പോൾ Evaluating response ആയി .'ഉപദേശങ്ങൾ +ve mind ൽ എടുക്കുന്ന വർക്ക് കുഴപ്പമില്ല എന്നാൽ ചിന്തക്ക് വക നൽകുന്നതിൽ ഇതിലൂടെ പരാജയപ്പെടുന്നു. ആളുകൾക്ക് ശിക്ഷകളും ചെയ്യാത്തതിനെ കുറിച്ച ഓർമ്മപ്പെടുത്തലുകളും അലോസരം സൃഷ്ടിക്കുന്നു. client അവിടം വിട്ട് ഓടാൻ തുനിയും .
വന്നതിനേക്കാൾ മോശമായ സ്ഥിതിയിലാണ് ഞാൻ ഇപ്പോൾ എന്ന ചിന്തയിലാണ് എത്തിച്ചേരുക . മുൻ ചെയ്ത കാര്യങ്ങൾ ആലോചിച്ച് പ്രയാസം വർദ്ധിക്കും.
പ്രശ്നം പരിഹരിക്കാനുള അയാളുടെ ആത്മവിശ്വാസത്തെ തകർത്തലാവും അതുകൊണ്ട് സംഭവിക്കുക. പ്രശ്നം പരിഹരിക്കാനുള്ള കഴിവിനെ അയാൾ അയാളിൽ നിന്നി മാറ്റി നമ്മളിൽ ആരോപിക്കുമ്പോൾ കൂടുതൽ കഴിവ് കെട്ടവനായി അയാൾ സ്വന്തത്തെ വിലയിരുത്തും. client ന് ഇടപെടാനുള്ള അവസരത്തെ നിഷേധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അയാൾ നിർബന്ധമായും കടന്ന് പോകേണ്ട നടപടികൾക്ക് പ്രായോഗിക ചിന്ത അനിവാര്യമാണ് അത് നടക്കുന്നില്ല. ഉപദേശ നൽകുമ്പോൾ ശേഖരിക്കപ്പെടുന്നത് കുറേ മുൻ വിധികളാണ്. കൗൺസിലറുടെ കാഴ്ചപ്പാടുകൾക്ക് client ന്റെ കാഴ്ചപ്പാടുകളക്കാൾ പ്രാധാന്യം ഉണ്ടാകുന്ന രീതിയാണ് ഇത്. You but ......why dont you ......? client ഉപദേശം സ്വീകരിക്കാതിരിക്കുകയും ഒപ്പം അതിന് എതിർവാദം കൊണ്ടുവരുന്ന അവസ്ഥ വരികയും ചെയ്യും. Self management ന് കഴിവുള്ള വലിയ ബുദ്ധി നിലവാരമുള്ളവർക്ക് അവരിലേക്ക് പരിഹാരങ്ങൾ വിടുന്നതാകും ബുദ്ധി .
പരിഹരിക്കാൻ വേണ്ട വിഭവങ്ങൾ ഓരോരുത്തർക്കുമുണ്ട് അവയെ Activate ചെയ്യാൻ മടി കാണിച്ച് ഉപദേശകരിൽ അത്ര ആശ്രയിക്കുന്ന അവസ്ഥ നിലനിൽക്കും. ചെറിയ കുട്ടികൾ വൃദ്ധൻമാർ എന്നിവർ ഉപദേശങ്ങളെ സ്വീകരിക്കും. അവർ അവരെ തന്നെ ദുർബലരായി കാണുന്നത് കൊണ്ടാണ് അത്. അമിതമായി അസ്വസ്ഥതയുള ഇയാൾക്ക് അയാൾ സ്വയം പര്യപ്തനാകുന്നത് വരെ ഉപദേശനിർദ്ദേശങ്ങൾ നൽകാൻ കഴിയും. വലിയ അപകടത്തിൽ പെട്ടവർക്കും ഇത് വേണ്ടി വരും. ഉപദേശങ്ങൾ നൽകലും വിവരങ്ങൾ കൈമാറലും രണ്ടും രണ്ടാണ്. വിവരങ്ങൾ നൽകൽ Educational Field ൽ ആവശ്യമാണ്. എന്നാൽ തീരുമാനത്തിന്റെ വരുംവരായ്കകൾ നിശ്ചയിച്ച് തീരുമാനം എടുക്കേണ്ടവർ അവർ തന്നെയാണ് എന്ന് തെര്യപ്പെടുത്തണം.
I-Interpretive or Analysing,
ചിലരുടെ പ്രശ്നങ്ങളെ മനശാസ്ത്രപരമായി വിലയിരുത്തി അതായിരിക്കാം കാരണം എന്ന് വിചാരിക്കുന്നതിനെയാണ് intereptive responses എന്ന് പറയുന്നത്. അമിതമായി വിലയിരുത്തലിനെ ഇഷ്ടപ്പെടാത്തവരാണ് പലരും. Why എന്ന ചോദ്യത്തിലൂടെ ഇതിനെ വിലയിരുത്തുമ്പോൾ അതിന് ഗുണവും പോരായ്മകളും ഉണ്ടാവും. Educational devolopmental കൗൺസിലിംഗുകളിൽ ഇത് ആവശ്യമമാരിക്കും.
S-Supportive or Reassuring
നമുക്ക് എന്തൊരു ബുദ്ധിമുട്ട് വന്നാലും മുതിർന്നവരിലേക്കും മാതാപിതാക്കളിലേക്കും ഒരു താങ്ങായി ചെന്ന് ചേരും. സപ്പോർട്ട് കാട്ടുമ്പോൾ പ്രശ്നങ്ങളുടെ ഘാടത കുറയുന്നു. നമ്മുടെ പ്രതികരണത്തിലൂടെ ഒരാൾക്ക് അയാളുടെ feelings ന്റെ ഘാടത കുറവ് തോന്നുന്നുവെങ്കിൽ അതാണ് Supportive Respones.
" ഭയക്കേണ്ട കാര്യങ്ങൾ കടന്ന് പോകും"
"അതൊക്കെ സ്വഭാവികമാണ് "
" വൈകാതെ അതൊക്കെ നല്ലതിലേക്ക് ചെന്ന് ചേരും "
" അതൊക്കെ താങ്കളുടെ നല്ലതിനാണ് "
" ഏത് കാര്യത്തിലും അത് താങ്കൾക്ക് ഒരു മൂല്യവത്തായ അനുഭവം തന്നെയാണ് "
എന്നിങ്ങനെ പറയാം . ഡോക്ട്ടർമാർക്ക് ഈ റെസ്പോൺസ് വളരെ ഉപകാരപ്പെടും. ഇതിലൂടെ രോഗിയുടെ രോഗ ശമനത്തിനും അവരുടെ feelings കുറക്കാനും സഹായകമാകും. Supportive response കൊണ്ട client പ്രശ്നത്തെ ചെറുതായി കാണാനും ശ്രദ്ധ കുറയാനും അപകടം വരാനും സാധ്യതയുണ്ടാവും. ഒരു കുട്ടിയുടെ Toy പെട്ടിക്കപ്പെട്ടത് നിസാരമാക്കുന്നത് അബദ്ധമാണ് കാരണം അവൻ അതു വലുതായിക്കാണുന്നു. Supportive ൽ feeling ന്റെ ഘാടത കുറയുമെങ്കിൽ discounting ൽ (നിസ്സാരമാക്കലിൽ ) പ്രശ്നത്തിന്റെ ഗൗരവത്തെ കുറക്കാൻ ശ്രമിക്കലാണ്. discounting പാടില്ലാത്തതാണ് .അവനവന്റെ പ്രശ്നങ്ങൾ ഒരോരുത്തർക്കും വലുതാണ്.
P-Probing or Quastioning
ഒരു client ൽ നിന്ന് അയാളുടെ behavior, feeling, Experience എന്നിവ മനസ്സിലാക്കാൻ അതിനെ കുറിച്ച് വിവരം നേടുന്ന വിധത്തിൽ ചോദ്യ രൂപത്തിലുള്ള Response. അനുചിതമായ ചോദ്യങ്ങ സന്ദർഭീകമായി ചോദിക്കുന്നതാണ് ഉപകാരപ്പെടുക. ചോദ്യങ്ങളും രൂപങ്ങളും ചോദ്യത്തിന്റെ സമയവും ഉപകാരത്തെ ബാധിക്കും.
U-Understanging or Par pharising response
ഒരാളുടെ feeling നെ എടുത്ത് സംതൃപ്തകരമായ രീതിയിൽ പ്രതിഫലിപ്പിക്കുന്നതിനെയാണ് Understanding response എന്ന് പറയുന്നത്. ഇങ്ങനെ പ്രതികരിക്കുമ്പോൾ കുഴിച്ച് മൂടിയ ഫീലിങ്ങിനെ എടുത്ത് ഒഴാക്കികളയും . നിങ്ങളുടെ feeling നെ ഞാൻ മനസ്സിലാക്കുന്നു എന്നതിൽ നിന്ന് നിങ്ങൾ അനുഭവിക്കുന്ന അതേ ദുഖം ഞാനും അനുഭവിക്കുന്നു എന്ന് പറയാൻ കഴിയണം. How do you feel......? എന്ന് ചോദിക്കാൻ കഴിയണം.
6. REFLECT THE FEELING OF THE CLIENT
You feel..........because ......?
feeling എന്നാൽ മാനസീകമായ വികാരങ്ങൾ കൊണ്ട് ശാരീരിക മാറ്റങ്ങളെയാണ് feeling എന്ന് പറയുന്നത്. Feeling ശാരീരിക മാറ്റത്തെ സൂചിപ്പിക്കുന്നു. ബോധ പൂർവ്വവും വിഷയാധിഷ്ഠിതവുമായ അനുഭവങ്ങളുടെ വികാരമാണത്. ഫീലിങ്ങിനെ കണ്ടെത്തി ഉളടക്കവുമായി ബന്ധപ്പെടുത്തി ആദ്യ പടി ഉള്ളടക്കത്തെ പാരാ ഫ്രൈസ് ഓർ റിഫ്ലക്ട്ട് ചെയ്യുകയാണ് വേണ്ടത്. അതിനോട് feeling നെ കൂട്ടി ചേർക്കണം. ഉള്ളടക്കം നമുക്ക് ഫീലിങ്ങിന്റെ കാരണങ്ങളെ തിരിച്ചറിയിക്കുന്നു. Yo feel...... = feeling word
becouse .... = content
7. REFLECT THE DEEPER FEELING
എല്ലാ വ്യക്തികൾക്കും അനുഭവങ്ങളും അനുഭവങ്ങളോടുള്ള സമീപനങ്ങളും വ്യതാസ്തമായിരിക്കും. Personal frame of reference എന്ന വിധത്തിൽ പ്രശ്നങ്ങളെ വിലയിരുത്തണം. യാഥാർത്ഥത്തിലേക്ക് എത്തിനോക്കുമ്പോൾ പ്രശ്നത്തിന് വ്യക്തിയിലുള്ള വിത്യസ്തമായ ഘടകങ്ങൾ കാരണമായേക്കാം. Client ന്റെ സംതൃപ്തിക്ക് വേണ്ടി ഇക്കാരാത്തിൽ വളരെ നല്ല വിലയിരുത്തൽ നമുക്ക് അനിവാര്യമാണ്. ചില വാക്കുകൾ നമുക്ക് പരിചയപ്പെടാം. You feel ....what I hear you saying... You mean ..... You think..... ഇക്കാര്യത്തിൽ വേണ്ടത്ര ചെയ്യാൻ കഴിയും എന്നതിൽ ഒരു ആകാംക്ഷ നിലനിൽകുന്ന ഒരു തുറന്ന മനസ്സി ഇതിന് ആവശ്യമാണ്.
നമുക്ക് ഈ വാചകങ്ങൾ ഉപയോഗിക്കാം.
Could it be that .....
Perhaps you are feeling.......
I gues that you are.......
you appear to be feeling.......
How does it sound if I say that you are feeling........
my hunch is that you are experiencing .......
I have an linking that .......
I some how sense.......
you seem ......
I am wondering if it is.....what you are experiensing....
8. PINPOINT THE PROBLEM AND ASK FOR RECENT EVENT
Client പ്രശ്നങ്ങളെ അവതരിപ്പിക്കുമ്പോൾ മിക്കവരും വ്യക്തമായും ക്രമീകൃതമായും കാര്യങ്ങൾ പറയാറില്ല. കുറേ ആശയങ്ങളും ആശയ കുഴപ്പങ്ങളും പരസ്പരബന്ധമില്ലാത്തതും അവർ പറഞ്ഞെന്നിരിക്കും. അവതമ്മിൽ പരസ്പരബന്ധം ഉണ്ടാക്കേണ്ടതും യഥാർത്ഥ പ്രശ്നത്തെ തിരിച്ചറിയേണ്ടതും ഒരു disorder Personality ആണ് client എങ്കിൽ പ്രശ്നങ്ങളെ അറിയാൻ by stander റെ ഉപയേഗിക്കണം. client പറയുന്നതൊന്നും Counselor മനസ്സിലാക്കുന്നത് വേറൊന്നും ആണെങ്കിൽ അത് രണ്ടും രണ്ടു വഴിയിലായി ഫലപ്പെടാതെ പോകും , അത് പാടില്ല. യഥാർത്ഥ പ്രശ്നം തിരിച്ചറിയാതെ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ഉള്ള പ്രതിസന്ധി തീർക്കാനാണ് pinpoint the problem ആവശ്യം.
പ്രശ്നങ്ങൾ വ്യത്യസ്ത തലത്തിലാണ് വളർന്ന് വലുതാകുന്നത്ത്
Faulty thinking
Fualty feeling
Fualty behaviour
വ്യക്തി ബന്ധങ്ങൾ കൊണ്ടോ / Mental disorder കൊണ്ടോ ഇവ വരാം, സാഹചര്യങ്ങളും ഇതിൽ വില്ലനാണ്. അവ തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ നൽകാൻ കഴിയണം. പ്രശ്നം നിർണ്ണയിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇതിന് ആ വ്യക്തിയോട് പ്രശ്നം Short ആയി പറയാൻ പറയാം. ഇത് പ്രശ്നങ്ങളെ തിരിച്ചറിയാനും തിരിച്ചറിഞ്ഞ് എടുത്തു പറയാനും കഴിയണം. പ്രശ്നത്തെ അരക്കിട്ടുറപ്പിക്കാൻ കഴിയണം. Client എന്താണ് പ്രശ്നം എന്ന് തിരിച്ചറിഞ്ഞ് പറയുമ്പോൾ നമുക്ക് മുന്നോട്ട് പോകാൻ കഴിയും,
Asking for a recent event
അടുത്ത് നടന്ന സംഭവം ചോദിക്കുമ്പോൾ അയാളുടെ നിലപാടുകൾ പ്രതികരണങ്ങൾ യഥാർത്ഥനീതി, പ്രശ്നത്തിന്റെ കാരണങ്ങൾ എന്നിവ തിരിച്ചറിയാം. ഉദാഹരണത്തിലൂടെ പ്രശ്നത്തിന്റെ നാനാ വശങ്ങൾ മനസ്സിലാക്കാൻ പറ്റും.
9. PERSONALIZE THE CLIENT'S DEFICIENCY
ഒരു client എന്ത് ചെയ്യണം ? എന്ത് ചെയ്തു കൂടാ ? എന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് വേണ്ടത്. You feel .......because you can not........ കൗൺസലിംഗിന്റെ മധ്യത്തിലാണ് നമ്മൾ ഉള്ളത്. പ്രശ്നവും അതിന്റെ തീവ്രതയും തിരിച്ചറിഞ്ഞ ഒരു സമയത്തിലാണ് ഉള്ളത് - 3 step കളാണ് കൗൺസലിംഗിന് ഉള്ളത്.
*Pacing
*personalizing
*refarming
ഇത് personalizing lavel ആണ് , വ്യത്യസ്തമായ തിരിച്ചിലുകൾ ഉണ്ടാവും. ലക്ഷ്യത്തിലേക്ക് എത്താനുള്ള ഒരു ലക്ഷ്യവും മാർഗവുമാണ് ഇത്. Personalize ചെയ്യുന്നത് ലക്ഷ്യത്തിന് അനിവാര്യമായ കാര്യമാണ്. എന്താണ് client ചെയ്യണ്ടത് ചെയ്യേണ്ടാത്തത് എന്നിവ തരംതിരിച്ച് നൽകാൻ കഴിയും. മൂന്നാമതൊരു കക്ഷിയെ മാനേജ് ചെയ്യുന്നതിനേക്കാൾ അയാളോട് ചെയ്യേണ്ട അരുതുകളും അരുതായ്കകളും മാറാൻ വേണ്ടി അവബോധം നൽകണം. client സ്വന്തത്തെ കുറിച്ചല്ല മറ്റുള്ളവരെ കുറിച്ചല്ല. പിന്നീടവർ അവർക്ക് സംഭവിച്ചത് എന്തെന്ന് പറയും അവരുടെ feelingകൾ അവർ ചെയ്തത് പറയും അതാണ് അവരുടെ സ്വഭാവം. അവർ ചെയ്തതിൽ അവർ സ്വയം കുറ്റബോധം , വരുന്ന രൂപത്തിൽ സംസാരിക്കും. എന്താണ് ചെയ്യേണ്ടിയിരുന്നത് എന്താണ് ചെയ്യാൻ പാടില്ലാത്തത് എന്ന് അവർ തന്നെ പറയുമ്പോൾ അത് ഒരു Self Advice ആയി മാറും
One incident
കക്ഷി : എന്നെ എന്റെ കീഴിലുള്ളവർ അനുസരിക്കുന്നില്ല അതിനാൽ ഞാൻ ഓഫീസിൽ പരാജയം നേരിടുന്നു.
counselor: എന്താണ് സംഭവിച്ചത് അതിനെ കുറിച്ച് കൂടുതൽ പറയൂ....
കക്ഷി : അവർക്ക് നൽകുന്ന നിർദ്ദേശങ്ങൾ അവർ വലിച്ച് നീട്ടുന്നു. സമയത്ത് ചെയ്യുന്നില്ല.
counselor: എന്താണ് വർക്കു നൽകുമ്പോൾ അവർ ചെയ്യുന്നത്?
കക്ഷി: അവർ പ്രതികരിക്കുകയും പിറുപിറുക്കുകയും ചെയ്യുന്നു.
counselor: അവർ പിറുപിറുക്കുമ്പോൾ നിങ്ങൾ എന്താണ് ചെയ്യുക ?
കക്ഷി : അപ്പോൾ ഞാൻ കൂടുതൽ പരുക്കനും നിർദ്ദേശങ്ങൾ നൽകുന്നവനുമാകും.
10. FIND OUT ALTERNATIVE FRAME OF REFERENCE
You feel..... because you cannot.......and you want to.....
Refarming എന്നാൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ രൂപീകരിച്ച് പ്രശ്നങ്ങളെ കാണുക എന്നതാണ്. മറ്റൊരുഭാഗത്ത് നിന്ന് നോക്കി കാണുക എന്നർത്ഥം. ഒരു ഭാഗത്ത് നിന്ന് മാത്രം പ്രശ്നത്തെ വീക്ഷിക്കുന്ന client ന് മറ്റൊരു ഭാഗത്ത് നിന്ന് കൂടി പ്രശ്നത്തെ കാണാൻ പര്യാപ്തമാക്കുക. വേറൊരു ഭാഗത്ത് നിന്ന് നോക്കുമ്പോൾ പ്രശ്നമില്ലാതായി മാറുന്നു. കൂടുതൽഭാഗങ്ങളിൽ നിന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞാൽ കുറച്ച് കൂടി എളുപ്പമാകും.
ഇതിൽ പ്രധാനമായും
a. Solvable problems
b. Consentration on resorces
c. Positive future
d. Dreadful future
e. Open future
f. Another angle
11. EMPLOY PROBLEM SOLVING TECHNIQUES BEHAVIOURAL AND ACTION PROGRAMMES INITIATING
കേട്ടു , പ്രതികരിച്ചു , പ്രശ്നം കണ്ടെത്തി, കൂടെ നിന്നു , അരുതുകളും അരുതായ്മകളും തീരുമാനിച്ചു അവസാനം പ്രശ്നത്തെ വിലയിരുത്തി ഇനി വിജയത്തിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നതാണ് ചിന്ത . ഇനി എന്താണ് client ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക അവർ എടുക്കേണ്ടുന്ന നടപടികൾ കേന്ദ്രീകരിച്ച ഒരു തുറന്ന ചർച്ച നടത്തുക എന്നതാണ് വേണ്ടത് . Client നെ സ്വാധീനിക്കുന്ന ഒരാളായി മാറാൻ counselor ക്ക് കഴയണം.
പ്രശ്നങ്ങ പരിഹാരതന്ത്രങ്ങൾ മാറ്റപ്പെടേണ്ട, തിരുത്തപ്പെടേണ്ട സ്വഭാവങ്ങൾ ലക്ഷ്യ നിർണ്ണയം ഒരു കാരാർ നിർമ്മിക്കൽ എന്നിവ ആവശ്യമാണ്. ഏത് തരത്തിലുള്ള ചിന്തയാണ് ആവശ്യം , വ്യത്യസ്ത മനശാസ്ത്രജ്ഞരെ കേന്ദ്രീകരിച്ച വ്യക്തിത്വ പ്രശ്നങ്ങൾ സാധ്യമാകുന പരിഹാരങ്ങൾ എന്നിവ വേണം. ധാർമ്മികമായ പിന്തുണ നൽകുകയും വേണം.
INSIGHTS
Helpful practic tips
a. change what can be changed
ഒരു മാറ്റം എന്നത് കൗൺസലിംഗിന്റെ ലക്ഷ്യമാണ്. ഒരു സ്വഭാവം, ഒരു feeling, ഒരു ചിന്ത, ഒരു സാഹചര്യം എന്തിന്റെ എങ്കിലും ഒരു മാറ്റം ആവശ്യമാണ്. Client ഒരു മാറ്റം വരുത്താനില്ലെങ്കിൽ ഇരുത്തം അവസാനിപ്പിക്കുകയും അത് നമ്മുടെ പ്രൊഫഷനെ -ve ആയി ബാധിക്കുമെന്ന് ചിന്തിക്കുകയും ചെയ്യുക.
b. Let the client accept gracefully what can not be changed
മാനുഷീക സാഹചര്യത്തിൽ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കത്തക്കതാവില്ല. മാറ്റം കൗൺ സെലിംഗിന്റെ ലഷ്യം തന്നെയാണ് പഠിച്ച പണി 18 ഉം നോക്കിയതിന് ശേഷവും സാഹചര്യത്തെ മാറ്റാൻ കഴിയില്ലെങ്കിൽ അതിൽ മറ്റൊരു വ്യക്തി കൂടി ഇടപെട്ടിട്ടുണ്ട്. എത്ര നോക്കിയിട്ടും മാറ്റം സാധ്യമല്ലെങ്കിൽ അതിനെ accept ചെയ്യാനാണ് ചർച്ചയിൽ തീരുമാനിക്കേണ്ടത്.
c. Prepare the client for the worst
client ഒരു കാര്യത്തെ Accept ചെയ്യുമ്പോൾ അതുകൊണ്ട് വരാവുന്ന പരമാവധി പ്രയാസങ്ങ വിലയിരുത്തി അത് നേരിടുന്നതിന്ന് ശക്തി പകരുകയാണ് വേണ്ടത്.
ഇങ്ങനെയാവുമ്പോൾ ഭാവിയിലെ പരാജയങ്ങളെ അവർ സങ്കൽപിക്കും,
desensitizing behavioral therapy (DBT) വഴി ഈ മോശമായ അവസ്ഥയെ നേരിടാൻ Client നെ തയ്യാറാക്കാം. നമ്മൾ തായാറായാൽ എത്ര മോശമായ സാഹചര്യങ്ങളെയും വെല്ലുവിളിയിലൂടെ മറികടക്കാം.
d. prepare the client to be happy
യോശമായ സാഹചര്യങ്ങളെ മറികടന്ന് സന്തോഷത്തെ കൂടെ നിർത്തലാണ് പ്രധാനം. സന്തോഷത്തിനുള്ള 100 കണക്കിന് വകകൾ നിലനിൽകുന്നുണ്ട്. അതിലെക്ക് client നെ എത്തിക്കാൻ കൗൺസെലർക്ക് കഴിയും.
12. DEFINE AND OPERATIONALIZE THE GOAL
a. Day dream the goal
പകൽ സ്വപ്നം മനശാസ്ത്രപരമായി ആരോഗ്യത്തിന്റെ ലക്ഷണമാണ്. അതിശരിക്കും മുന്നോട്ടുള്ള ഊർജ്ജത്തിന് ആവശ്യമാണ്. നേട്ടങ്ങളുടെ ഉദാഹരണമാണ് കാണുന്നത്. സ്വയം നേട്ടങ്ങളിലേക്ക് എത്താൻ സാധ്യമല്ല.മറിച്ച് കഠിനാധ്വാനം ആവശ്യമാണ്. സ്വപ്നത്തിലൂടെ അതിന്റെ ഫലമാണ് കാണിക്കപ്പെടുന്നത്. കഠിനാധ്വാനത്തിന് പ്രേരിപ്പിക്കുന്ന മേഘങ്ങളെപ്പോലെയാണ് പകൽ സ്വപ്നങ്ങൾ .
b. Power of possibilities
സാധ്യതകൾക്ക് ധാരാളം ഊർജ്ജമുണ്ട് സാധ്യതകൾ യാഥാർത്ഥ്യമല്ല. യാഥാർത്ഥ്യങ്ങൾ സാധ്യതകളെപ്പോലെയല്ല. സാധ്യതകൾ മുഴുവൻ ഉപയോഗപ്രദവും പ്രായോഗികവും ആവണമെന്നില്ല. ബുദ്ധിയും കഴിവും ഉള്ളവർക്ക് സാധ്യതകളെ അവസരമാക്കി മാറ്റാൻ പ്രയാസമില്ല, ധാരാളം സാധ്യതകളിൽ പരാജയപ്പെടമ്പോൾ ഒറ്റ സാധ്യതയാൽ വിജയിക്കുന്നവരുമുണ്ട്. കക്ഷികൾ സ്വയം അവരുടെ സാധ്യതകൾ കണ്ടെത്തി ആരോഗ്യകരമായി അവയെ ഉപയോഗിക്കുന്നതിൽ എത്തണം അതിന്ന് അവരെ പ്രാപ്തരാക്കണം.
c. Define the goal
പകൽ സ്വപ്നങ്ങൾക്കും സാധാരകൾക്കും രൂപങ്ങമില്ല ലക്ഷ്യങ്ങൾ കൃത്യമായ രൂപമുണ്ട് അവ സ്വീകരിക്കാൻ സാധിക്കണം ,
* Out come oriented goals
Goals ഒരിക്കലും Activitiy കൾ അല്ല മറിച്ച് കൃത്യമായ ഫലം കിട്ടുന്ന കാര്യമാണ്. എല്ലാ Activity കൾക്കും ഫലം ഉണ്ടാകണമെന്നില്ല , എന്താണ് അതിന്റെ ഫലം ? എന്ന ചോദ്യം ലക്ഷ്യത്തോട് ചോദിക്കൽ പ്രസക്തമാണ്. Biology പഠിച്ചാൽ Medical Collage ൽ ചേരാൻ കഴിയും അതാണ് outcome.....
* Specific goals
എനിക്ക് എന്റെ ഓഹരി വർദ്ധിപ്പിക്കണം എന്ന് ഒരു client പറയുന്നത് യഥാർത്ഥത്തിൽ ഒരു കൃത്യമായ ലക്ഷ്യമല്ല മറിച്ച് എനിക്കി Over time പണിയെടുത്ത് കൂടുതൽ നേടണം എന്ന് പറയുന്നതാണ് ലക്ഷ്യം . മാർഗവും ഫലവും കൃത്യമായിരിക്കണം അതാണ് ലക്ഷ്യത്തിന്റെ പ്രത്യേകത.
* Measurable goals
അളവിനെ നിശ്ചയിക്കുക എത്രമാത്രം ? എന്നതിനെ നിർണ്ണയിക്കുക. അടുത്ത മാസം 15 മണിക്കൂർ work ചെയ്യണം എന്നത് അയാളുടെ ലക്ഷ്യത്തിന്റെ അളവിനെ സൂചിപ്പിക്കുന്നു.
* Goals with impact.
ലക്ഷ്യങ്ങൾ client ന്റെ ജീവിതം മാറ്റിമറിക്കാൻ പര്യാപതമാവണം Goal നെ ഉത്തേജിപ്പിക്കുമ്പോൾ ലളിതമായി അത് പൂർത്തിയാക്കാൻ കഴിയും.
മറ്റു ഗോളുകൾ :
* goals with no obstacles
* Goals under Control
* Economic Goals
* Goals consonant with thier values
* Goals with a time frame
keeping the goal SMART
S- Specific goal
M-Measurable goal
A-Achievable goal
R- Realistic goal
T-Tangible goal
The advantages of operationizing the goal
ഗോൾ നടപ്പിലാക്കുന്നതിന്ന് പ്രയാസങ്ങൾ എന്തൊക്കെയാണ്. Sub- goal കൾ നേടുന്നതിൽ വിജയിക്കുവാൻ പരാശ്രമിക്കുക എങ്കിൽ മുന്നോട്ട് പോകാൻ ധൈര്യം ലഭിക്കും.
MAKE CONTRACTS AND EVALUATE
ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്നതിനാണ് Contract എന്ന് പറയുന്നത്. രണ്ട് വ്യക്തികൾ തമ്മിലുണ്ടാക്കുന്ന ധാരണയാണത്. കൗൺ സെലറുടെ നിർബന്ധ പ്രകാരമാണ് പലകക്ഷികളും Contract ഉണ്ടാക്കുന്നത്. എന്നാൽ ഒരു വ്യക്തിയുടെ അറിവും കഴിവും അഭിരുചിയും സാഹചര്യവും അറിഞ്ഞാണ് Contract രൂപീകരിക്കേണ്ടത്. client ന് contract വഴി ഒരു ആന്തരീക പ്രചോദനം ലഭിക്കണം അതിനുള്ള വഴി ഒരുക്കി കൊടുക്കലാണ് വേണ്ടത്.
EVALUATING
client ന്റെ perfomance ലുള്ള വിലയിരുത്തൽ ആവശ്യമാണ്, ജീവിത സാഹചര്യത്തോട് Goal work ചെയ്യുമ്പോൾ ഉള്ള പ്രശ്നം വിലയിരുത്താൻ കഴിയണം. client ന്റെ സമയം പാഴാക്കാതെ action Plan ൽ മാറ്റം വരുത്താൻ സാധിക്കും. അല്ലെങ്കിൽ അവന്റെ പ്രകടനം മോശമായ നിലയിൽ കൗൺ സെലറുടെ അടുത്തേക്ക് തിരിച്ച് വരും.
STEPS വെറും ഘട്ടങ്ങളല്ല ഒരു കാര്യം പൂർത്തിയാക്കാൻ വേണ്ട ക്രിയാത്മകവും പ്രായോഗികവും ഉള്ളടക്കം നിറഞ്ഞതുമായതാണ്,
Comments
Post a Comment